കൊല്ലം: മഴയും കടല്‍ക്ഷോഭവും ശക്തമായ സാഹചര്യത്തില്‍ കൊല്ലം താലൂക്കില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇരവിപുരം ഇടക്കുന്ന് ആയൂര്‍വേദ ആശുപത്രി കെട്ടിടത്തില്‍ ആരംഭിച്ച ക്യാമ്പില്‍ 18 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. വാളത്തുംഗല്‍ ആക്കോലില്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാല്‍ വാളത്തുംഗല്‍ എല്‍പി സ്കൂളിലും ക്യാമ്പ് തുടങ്ങി. ഇവിടെ 19 കുടുംബങ്ങളെ എത്തിച്ചിട്ടുണ്ട്. ആദിച്ചനല്ലൂര്‍ മൈലക്കാട് എല്‍പി സ്കൂളില്‍ ആരംഭിച്ചിട്ടുള്ള ക്യാമ്പില്‍ 19 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ തീരദേശങ്ങളിലുള്ളവരും വെള്ളപ്പൊക്കഭീഷണിയുള്ള മറ്റിടങ്ങളിലുള്ളവരും സുരക്ഷിതാമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം പി.എസ്.സ്വര്‍ണമ്മ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: