കണ്ണൂര്‍: മലമ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയപാലന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി കെ ബേബി മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂര്‍ കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ പി.ഇന്ദിര, അസി. ലേബര്‍ ഓഫീസര്‍ ഗ്രേഡ് 1 ടി.വി.സുരേന്ദ്രന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എന്‍.പ്രദീപ് കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ – ഇന്‍-ചാര്‍ജ് വി എന്‍ തങ്കമണി എന്നിവര്‍ സംസാരിച്ചു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.എം.കെ.ഷാജ് സ്വാഗതവും ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ഡോ.എം.കെ.ഷാജ്, ഡോ.എം പ്രീത, പി സുനില്‍ദത്തന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസര്‍മാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. മാസാചരണത്തിന്റെ ഭാഗമായി സെമിനാറുകള്‍, പരിശീലന പരിപാടികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സ്ക്രീനിങ്ങ് ക്യാമ്പുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍, ഗപ്പി മത്സ്യ നിക്ഷേപം തുടങ്ങി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: