മുംബൈ: ഹിന്ദി സീരിയൽ നടിയടക്കമുള്ളവരെ ഉപയോഗിച്ച് പെൺവാണിഭം നടത്തി വന്ന റാക്കറ്റിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഗോർജ്ഗാവ് പ്രദേശത്തെ സ്വകാര്യ കെട്ടിടത്തിൽ നിന്നുമാണ് പ്രതികളായ അഷറഫ് ഖാൻ സൈറാ ഷാഫി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വേശ്യവൃത്തിയിലേർപ്പെടാൻ എത്തിയിരുന്ന ഹിന്ദി സീരിയൽ നടിയടക്കം മൂന്ന് സ്ത്രീകളെ പോലീസ് സ്ഥലത്ത് നിന്നും വനിത സെല്ലിലേക്ക് മാറ്റി. പ്രദേശത്ത് പെൺവാണിഭം നടക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടനിലക്കാരനായ കബീറിനെയും പെൺവാണിഭ സംഘത്തെയും അന്വേഷിച്ച് എത്തിയതായിരുന്നു പോലീസ്.
തുടർന്ന് കസ്റ്റമർ എന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥർ ഷാഫി നടത്തിയിരുന്ന കെട്ടിടത്തിൽ എത്തി സ്ത്രീയെ ആവശ്യപ്പെടുകയായിരുന്നു. വില നിശ്ചയിച്ച് ഉറപ്പിച്ച ശേഷം ഷാഫി പണം വാങ്ങിയപ്പോൾ മറഞ്ഞു നിന്ന പോലീസ് കെട്ടിടത്തിൽ പ്രവേശിച്ച് റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിലാണ് സീരിയൽ നടിയടക്കം മൂന്ന് സ്ത്രീകളെ കണ്ടെത്തിയത്.
സീരിയലിനു പുറമെ അധിക പണം സമ്പാദിക്കാൻ വേണ്ടിയാണ് വേശ്യവൃത്തിയിലേർപ്പെടുന്നതെന്ന് നടി പോലീസിന് മൊഴി നൽകി. വലിയ രീതിയിൽ ഹിന്ദി സീരിയൽ രംഗത്തെ ചെറുകിട നടിമാർ വേശ്യവൃത്തിയിലേർപ്പെടുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഐപിസി 370, 34, സദാചാരവിരുദ്ധമായ നടപടി എന്നിവക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: