കണ്ണൂര്‍: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെ എസ്ബിടി എംപ്ലോയീസ് യൂനിയന്‍- എഐബിഇഎ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എസ്ബിടി സംരക്ഷണ ബൈക്ക് റാലി നാളെ കാസര്‍കോട് നിന്നാരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 12 മണിക്ക് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. 13 ന് കണ്ണൂരില്‍ പ്രവേശിക്കുന്ന ബൈക്ക് റാലിക്ക് കാലത്ത് ഒമ്പതിന് തളിപ്പറമ്പില്‍ വെച്ച് സ്വീകരണം നല്‍കും. ജില്ലയിലെ പരിപാടി വൈകീട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാന്റില്‍ സമാപിക്കും. 14 ജില്ലകളിലെയും പര്യടനത്തിന് ശേഷം 28 ന് തിരുവനന്തപുരത്ത് സമാപിക്കും. സി.ഉമേശന്, ജി.വി.ശരത്ത്, യു.എന്‍.അജിത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: