ന്യൂദല്‍ഹി: സിപിഎമ്മുമായുള്ള തര്‍ക്കത്തില്‍ സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പന് പറയുന്ന കാര്യങ്ങളില്‍ ന്യായമായ വശങ്ങളുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ചന്ദ്രപ്പനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല. ചന്ദ്രപ്പന് സംസ്കാര സമ്പന്നനും പരിഷ്കൃതനുമായ കമ്യൂണിസ്റ്റ് നേതാവാണ്. സംസ്കാരത്തിന്റെ പരിധിവിട്ട് പെരുമാറുന്ന ആളല്ല അദ്ദേഹമെന്നും തിരുവഞ്ചൂര്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: