മാതൃകാ പുരുഷന്‍

Friday 19 May 2017 3:23 pm IST

സമസ്തമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ് ഭഗവാന്‍. രാജാക്കന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും അവരില്‍ ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു. രാജകുമാരനായിട്ട് ജനിച്ചിട്ടും കാലികളെ മേയ്ക്കുവാനും തേരുതെളിക്കുവാനും അദ്ദേഹം തയ്യാറായി. അധര്‍മ്മികള്‍ക്കു സമീപം ശാന്തിദൂതനാകാനും ഭഗവാന്‍ തയ്യാറായി.

അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണ് പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പറഞ്ഞുതന്നു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും നമ്മള്‍ ശ്രമിക്കണം. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സംതുലിതാവസ്ഥയും നഷ്ടപ്പെടും. ആഗ്രഹിക്കുന്ന ജോലിതന്നെ കിട്ടിയില്ലെങ്കില്‍ അലസത പൂണ്ടിരിക്കുന്നവരാണ് ഏറെയും. ഏതുജോലിയിലും ആനന്ദവും സംതൃപ്തിയും കണ്ടെത്തുവാന്‍ ശ്രീകൃഷ്ണന്റെ ഉത്സാഹവും ക്ഷമയും ഇക്കൂട്ടര്‍ക്ക് മാതൃകയാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.