4. ഉപവേദങ്ങള്‍
ആയുര്‍വേദം
ധനുര്‍വേദം
ഗാന്ധര്‍വ വേദം
നാട്യവേദം.
ഗാന്ധര്‍വ വേദത്തിന്റെയും നാട്യവേദത്തിന്റെയും സ്ഥാനത്ത് ചിലര്‍ സ്ഥാപത്യവേദം (തച്ചുശാസ്ത്രവും അര്‍ത്ഥശാസ്ത്രവും പറയുന്നു)
5. വേദാന്തം അഥവാ ഉപനിഷത്തുകള്‍
മനുഷ്യര്‍, പ്രപഞ്ചം, ഈശ്വരന് എന്നിവയെക്കുറിച്ച് താത്വികമായി വിശകലനം ചെയ്യുന്നു. ഉപനിഷത്ത് പദത്തിന്റെ പ്രധാന അര്‍ത്ഥം ”ബ്രഹ്മവിദ്യ” എന്നാകുന്നു. ഭാരതീയ സംസ്കാരത്തിന്റെ വിശ്വരൂപം ഉപനിഷത്തുകള്‍ കാണിച്ചു തരുന്നു എന്ന് പറയാം. ഓരോ വേദശാഖകള്‍ക്കും ഓരോ ഉപനിഷത്തുകള്‍ (മുക്തികോപനിഷത്ത്) എന്ന തോതനുസരിച്ച് 1180 ഉപനിഷത്തുകള്‍ എന്ന് പറയപ്പെടുന്നു. ഇന്നോളം ഏതാണ്ട് 239 ഉപനിഷത്തുകള്‍ ലഭ്യമായിട്ടുണ്ട്. ഇവയില്‍ 108 എണ്ണം പ്രധാനവും അതില്‍ ദശോപനിഷത്തുക്കള് എന്നറിയപ്പെടുന്ന പത്തെണ്ണം അതിപ്രധാനവുമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: