വിനോദസഞ്ചാര വികസനം പൂര്‍ണ്ണസഹകരണം വാഗ്ദാനം ചെയ്ത് മന്ത്രി

Friday 10 June 2016 8:21 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന് ഈ മേഖലയിലെ വ്യവസായികള്‍ക്ക് ടൂറിസം മന്ത്രി എ. സി. മൊയ്തീന്‍ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തു. തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വ്യവസായികള്‍ക്ക് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്. വ്യവസായത്തിന്റെ വളര്‍ച്ച സാധ്യമാക്കുന്നതിന് പങ്കാളികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ടൂറിസം പദ്ധതികളുടെ അംഗീകാരത്തിനും നിര്‍വഹണത്തിനുമായി വിവിധ വകുപ്പുകളുടെ ഏകോപനം മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഭാരതം സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാര്‍ക്ക് ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്താനുള്ള കേന്ദ്രതീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രിക്ക് കത്തയച്ചതായി മന്ത്രി അറിയിച്ചു. ഡോ. വേണു വി, കേരള ടൂറിസം ഡയറക്ടര്‍ യു. വി.ജോസ് എന്നിവരോടൊപ്പം വിവിധ സംഘടനകളില്‍നിന്നായി അന്‍പതോളം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.