യോഗ ഒരിക്കലും നശിക്കാത്ത സൂര്യതേജസ്സ്: ശ്രീശ്രീ

Friday 10 June 2016 8:26 pm IST

കൊച്ചി: യോഗ ഒരിക്കലും നശിക്കാത്ത സൂര്യതേജസാണെന്ന് ആത്മീയ ആചാര്യന്‍ ശ്രീശ്രീരവിശങ്കര്‍. യോഗാ ദിനവുമായി ബന്ധപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ യോഗ പരിശീലനത്തിന് തുടക്കമാകും. ലോകത്തിലെ 108 രാജ്യങ്ങളും ഭാരതത്തിലെ 108 മഹാനഗരങ്ങളും ഇതിന്റെ ഭാഗമാവും. ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ ആളുകള്‍ കൂട്ടമായി യോഗ അഭ്യസിക്കുകയും അതിന്റെ വീഡിയോ ചിത്രീകരണം നടത്തുകയും ചെയ്യും. ഈ ആഗോള മഹാസംഗമത്തില്‍ ആര്‍ക്കും പങ്കെടുക്കാം. രാവിലെ ആറുമണിക്ക് ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ എല്ലാവരും യോഗ ചെയ്യാന്‍ ഒത്തുചേരാന്‍ ശ്രീശ്രീ രവിശങ്കര്‍ ആഹ്വാനം ചെയ്തു. ആര്‍ട്ട് ഓഫ് ലിവിംഗ് ലോഗോ മുദ്രണം ചെയ്തതോ, ദേശീയമോ, പരമ്പരാഗതമായതോ ആയ ഏത് വസ്ത്രവും ധരിക്കാം. ആര്‍ട്ട് ഓഫ് ലിവിംങ് സ്റ്റേറ്റ് മീഡിയ കോര്‍ഡിനേറ്റര്‍ ദിവാകരന്‍ ചോമ്പാല അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.