പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജയ്ക്കും മിഥുനമാസ പൂജയ്ക്കുമായി ശബരിമല നട 13 ന് തുറക്കും. 19ന് രാത്രി 10ന് നട അടയ്ക്കും. 14നാണ് പ്രതിഷ്ഠാദിനപൂജ. മിഥുനമാസ പൂജാ ചടങ്ങുകള്‍ 15 ന് ആരംഭിക്കും. പതിവ് പൂജകള്‍ക്ക് പുറമേ ഉദയാസ്തമനപൂജയും പടിപൂജയും നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാവും.
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചും പൂജാവിധിയെ സംബന്ധിച്ചുമുള്ള പുസ്തകം തത്വമസി പ്രകാശന കര്‍മ്മം 18ന് രാവിലെ 10.30ന് സന്നിധാനത്ത് അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നിര്‍വ്വഹിക്കും. ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരിയാണ് പുസ്തകം രചിച്ചത്.
ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്,അംഗം അജയ് തറയില്‍, മുന്‍ അംഗം പി.കെ.കുമാരന്, കുമ്മനം രാജശേഖരന്, നേപ്പാള്‍ മന്ത്രി കൃഷ്ണദാസ് താക്കല്‍, തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, മാളികപ്പുറം മേല്‍ശാന്തി ഇ.എസ്.ഉണ്ണികൃഷ്ണന് നമ്പൂതിരി, ചീഫ് എന്‍ജിനീയര്‍ (ജനറല്‍) ജി.മുരളീകൃഷ്ണന്, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ കെ.ആര്.മോഹന്‍ലാല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കെ.സോമശേഖരന്‍നായര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം, ഡോ. വീരമണിരാജു എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: