വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധന

Saturday 11 June 2016 8:16 pm IST

ന്യൂദല്‍ഹി: ഭാരതത്തില്‍ 2001 - 11 കാലയളവില്‍ അഞ്ചു മുതല്‍ 19 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധന. മതന്യൂനപക്ഷത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലാണ് വര്‍ദ്ധന പ്രകടമായുള്ളത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 40 ശതമാനമാണ് വര്‍ദ്ധന. അതില്‍ത്തന്നെ മുസ്ലിം പെണ്‍കുട്ടികളുടേത് 53 ശതമാനമാണ്. മുസ്ലിം സമുദായത്തില്‍ ഈ പ്രായപരിധിയില്‍ 63ശതമാനമാണ് വിദ്യാര്‍ത്ഥികള്‍. ദേശീയ ശരാശരിയേക്കാളും മേലെയാണിത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ളത് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നാണ്. ജൈന, ഹിന്ദുമതങ്ങളില്‍ നിന്ന് യഥാക്രമം 73 ശതമാനവും 88 ശതമാനവുമാണ് വിദ്യാര്‍ത്ഥികള്‍. തൊഴിലന്വേഷകര്‍ രാജ്യത്താകമാനം 20-29 പ്രായ പരിധിയില്‍ 20ശതമാനം പേര്‍മാത്രമാണ് . ക്രിസ്ത്യന്‍ യുവാക്കളില്‍ തൊഴിലില്ലായ്മ 26 ശതമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.