കെ. വെളുത്തമ്പു അന്തരിച്ചു

Friday 10 June 2016 9:31 pm IST

തൃക്കരിപ്പൂര്‍: സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ്സ് നേതാവും സഹകാരിയുമായ തൃക്കരിപ്പൂരിലെ കെ.വെളുത്തമ്പു (79) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മംഗലാപുരം എസ്.സി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയാണ് മംഗലാപുരത്തേക്ക് കൊണ്ടു പോയത്. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കോ ഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍, തൃക്കരിപ്പൂര്‍ ഫാര്‍മേര്‍സ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാഷ്ട്രീയരംഗത്തെന്നപോലെ ആധ്യാത്മിക മേഖലകളിലും സക്രിയനായിരുന്നു. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു,പി. സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച എന്‍. കൗസല്ല്യയാണ് ഭാര്യ. മക്കള്‍ : വല്‍സരാജ്( സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക് , കാഞ്ഞങ്ങാട്) വിനയരാജ് (എഞ്ചിനീയര്‍ ഇര്‍വിന്‍ ബില്‍ഡേര്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പയ്യന്നൂര്‍), ഉഷ (അധ്യാപിക, ജി.എച്ച്.എസ് എസ് ഉദിനൂര്‍). മരുമക്കള്‍: കെ.രവീന്ദ്രന്‍ (റിട്ട. സീനിയര്‍ മാനേജര്‍, ഫെഡറല്‍ബാങ്ക്, തപസ്യ ജില്ലാ പ്രസിഡന്റ്, തൃക്കരിപ്പൂര്‍ ശ്രീ ചക്രപാണി വിദ്യാമന്ദിരം ചെയര്‍മാന്‍ ), ടി,ബിന്ദു( കാഞ്ഞങ്ങാട്) കെ.വി.രമ്യ( അധ്യാപിക, ഇരിണാവ് യു.പി. സ്‌കൂള്‍). സഹോദരങ്ങള്‍: നാരായണന്‍ (റിട്ട ഫീല്‍ഡ് ഓഫീസര്‍, മൃഗ സംരക്ഷണ വകുപ്പ്), കുഞ്ഞിരാമന്‍ (റിട്ട.എഞ്ചിനിയര്‍, മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്), ജാനകി, പരേതരായ ചിരി, അമ്പു, കണ്ണന്‍, കോരന്‍, രാഘവന്‍ (റിട്ട, അധ്യാപകന്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.