കോട്ടയം: നഗരസഭയിലെ നാട്ടകം കണ്ണാടിക്കടവിന് സമീപം വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് സര്‍ക്കാര്‍വക സ്ഥലത്ത് അപകടകരമായി ഉണങ്ങിനില്ക്കുന്ന മരം മുറിച്ച് നീക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിനാളുകള്‍ ദിവസേന വന്നുചേരുന്ന ഓഫീസിനും റോഡിനും ഭീഷണിയായ മരം മുറിച്ച് മാറ്റുവാന്‍ അധികാരികള്‍ക്ക് അറിയിപ്പ് കൊടുത്തിട്ടും മുറിച്ച് നീക്കാത്തതിനാല്‍ കൗണ്‍സിലര്‍ കെ.ശങ്കരന് പ്രതിഷേധം അറിയിച്ചു. മരം മുറിച്ച് നീക്കാതിരുന്നാല്‍ മഴക്കാലത്ത് അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് കൗണ്‍സിലര്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്കി കത്ത് കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: