കണ്ണൂര്‍: പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പഠന ശിബിരം 29, 30 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കും. ചാലാട് മൂകാംബികാ ബാലികാ സദനത്തില്‍വെച്ച് നടക്കുന്ന ശിബിരത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്റെ അധ്യക്ഷതയില്‍ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുധീര്‍ യജ്ഞദാസ് ജില്ലാ സെക്രട്ടറി എ.കെ.രാമകൃഷ്ണന്, എം.വി.പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു. പഴയകാല സംഘപ്രചാരകന് യു.പി.രാജഗോപാലിന്റെ വേര്‍പാടില്‍ യോഗം അനുശോചിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കേണല്‍ റിട്ട.എന്‍.എ.രാധാകൃഷ്ണന് (ചെയര്മാന്), കെ.ജി.ബാബു (വൈസ് ചെയര്മാന്), രവീന്ദ്രനാഥ് ചേലേരി (ജനറല്‍ കണ്‍വീനര്‍) സുധീര്‍ യജ്ഞദാസ്, പി.ബാലന് (ജോ.കണ്‍വീനര്‍മാര്‍), കെ.വി.ശ്രീധരന്, എം.വി.പ്രഭാകരന്, നാരായണന് മുണ്ടേരി, സി.സി.രവീന്ദ്രന് മാസ്റ്റര്‍ (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങിയ 51അംഗ കമ്മറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: