കോഴിക്കോട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക് മെഡല്‍ ജേതാവുമായ അഞ്ജു ബോബിജോര്ജിനോട് അപമര്യാദയായി പെരുമാറിയ കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജന് സാക്ഷരകേരളത്തിനോടും കായിക ലോകത്തോടും മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രാജ്യം ആദരിക്കുന്ന ഇത്തരം പ്രതിഭകളോടുള്ള മോശം പെരുമാറ്റത്തോടെ കായികമേഖലയുമായി ഒരു പുലബന്ധം പോലുമില്ലെന്ന് ഇ.പി. ജയരാജന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. രാജ്യത്തിന്റെ കായികചരിത്രത്തെക്കുറിച്ചും കായികതാരങ്ങളെക്കുറിച്ചും അവര്‍ നല്കിയ സംഭാവനകളെക്കുറിച്ചും ഇ.പി. ജയരാജന് ക്ലാസെടുക്കാന്‍ യുവമോര്‍ച്ച തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: