ബാലഗോകുലം ജില്ലാ സമ്മേളനം

Friday 10 June 2016 10:12 pm IST

മരട്: ബാലഗോകുലം കൊച്ചി മഹാനഗരം വാര്‍ഷിക സമ്മേളനം കൊച്ചി പാലസ് റോഡിലുള്ള സാമൂതിരി സദനത്തില്‍ (ബാങ്ക് ഹൗസ് ഹാള്‍) ഇന്നും നാളെയുമായി നടക്കും. നാളെ രാവിലെ 9.30ന് സംഗീത് നഴ്‌സിംഗ് ഹോം എംഡി ഡോ. ശശാങ്കപ്രഭു ഉദ്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സമിതി അംഗങ്ങളായ വിജയരാഘവന്‍, സെല്‍വകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ കാര്യദര്‍ശി വിപിന്‍, സംഘടന കാര്യദര്‍ശി വേണുഗോപാല്‍ എന്നിവര്‍ വൃത്താന്തങ്ങള്‍ അവതരിപ്പിക്കും. കൊച്ചി മഹാനഗരത്തിലെ മുപ്പതില്‍പ്പരം ഗോകുലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രണ്ടുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.