ഭാരതത്തെ ലോക ശക്തിയായി നയിക്കുന്നത് വിദേശ വിദ്യാഭ്യസം കിട്ടിയ, സോണിയയുടെ അടിമയായ മന് മോഹന്‍ അല്ല. ഗുജറാത്തിലെ ഒരു പിന്നോക്ക ദരിദ്ര കുടുംബത്തില്‍ പിറന്ന, സ്വയം ചായ വിറ്റ് പഠിച്ച ഒരു മനുഷ്യനാണ് അതാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി. വിദേശ വിദ്യാഭ്യസം കിട്ടിയ മന്മോഹന് ഭരിച്ചപ്പോള്‍ ആണ് രാജ്യത്തു 12 ലക്ഷം കോടി കോണ്‍ഗ്രസ് കൊള്ളയടിച്ചത്. ആ മന്മോഹനും സംസാരിക്കുന്നത് ടെലി പ്രോംപ്റ്റെര്‍ വച്ച്.
എന്നാല്‍ മോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ചപ്പോള്‍ അത് ലോകം മുഴുവന്‍ വാര്‍ത്തയായി. അതാണ് മോദി മാജിക്. എന്തുകൊണ്ട് മന്മോഹന് കഴിയാത്തത് മോദിക്ക് കഴിഞ്ഞു? എന്തുകൊണ്ട് കഴിഞ്ഞ പത്തു വര്‍ഷം ഭാരതത്തിന്റെ വിദേശ നയം എല്ലാവരാലും ആക്രമിക്കപ്പെടുന്നതായി. ചെറിയ രാജ്യമായ മാലി പോലും ഭീഷണിപ്പെടുത്തി മന്മോഹന്റെ സമയത്ത് പാക്കിസ്ഥാന് തോന്നുമ്പോഴൊക്കെ അകത്തു കടന്നു സൈനികരുടെ തല ,ചെവി ഒക്കെ അറുക്കുമായിരുന്നു .എന്നാല്‍ ഇന്ന് അതാണോ അവസ്ഥ? ഇന്ന് ഭാരതത്തെ ലോകം വന്‍ ശക്തിയായി കണ്ടു ബഹുമാനിക്കുന്നു അതാണ് മോദി മാജിക്!മന്മോഹനും മോദിയും ടെലി പ്രോംപ്റ്റെര്‍ ഉപയോഗിച്ചു. പക്ഷെ ലോകം ചര്‍ച്ച ചെയ്തത് മോദിയുടെ പ്രസംഗം മാത്രം! അതാണ് വ്യത്യസം!
മന്മോഹന് വിദേശ വിദ്യഭ്യസമുള്ള, ഇംഗ്ലീഷ് അമ്മാനമാടുന്ന മനുഷ്യനാണ്. മോദി നമ്മളെ പോലെ ഒരു സാധാരണ മനുഷ്യന്. ഒരു ദരിദ്ര പിന്നോക്ക കുടുംബത്തില്‍ ജനിച്ചവന്..പക്ഷെ ഭാരതത്തെ സുപ്പര്‍ പദവികളിലേക്ക് നയിക്കുന്നത് ആ പാവം ദരിദ്ര ബാലനാണ്. റയില്‍വേയില്‍ ചായ വിറ്റ് പഠിച്ച ബാലന്. അതാണ് വ്യത്യസം.
മന്മോഹന്റെ സമയത്ത് രാജ്യത്തുനിന്ന് കൊള്ള അടിച്ചത് പന്ത്രണ്ടു ലക്ഷം കോടി രൂപയാണ് . എന്നാല്‍ മോദിയുടെ സമയത്ത് ആ കൊള്ളകള്‍ ഒന്നൊന്നായി പിടിക്കുന്നു. മന്മോഹന്റെ സമയത്ത് പ്രധാന മന്ത്രി നോക്കേണ്ട ഫയലുകള്‍ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് അയക്കുമായിരുന്നു എന്ന് പറഞ്ഞത് വേറെ ആരും അല്ല , മന്മോഹന്റെ മീഡിയ ഉപദേശകനാണ്. എന്നാല്‍ മോദി ആരുടേയും അടിമയല്ലാതെ തന്റേടത്തോടെയാണ് രാജ്യം ഭരിക്കുന്നത് . സോണിയ ഗണ്ടി അഴിമതി കേസില്‍ ഏതു നിമിഷവും ജയിലേക്ക് പോകാന്‍ റെഡിയായി ഇരിക്കുകയാണ്.
സുദര്‍ശനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: