ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം നാളെ അലഹബാദില്‍ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കും. ജൂണ്‍ 12,13 തീയതികളില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തോടെ അടുത്തവര്‍ഷത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഔദ്യോഗികമായി തുടക്കമിടും.
ശനിയാഴ്ച രാവിലെ 10മണിക്ക് ഭാരവാഹിയോഗത്തോടെ രണ്ടു ദിവസം നീളുന്ന നിര്‍വാഹക സമിതിക്ക് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസവും പൂര്‍ണ്ണസമയം യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് മുതല്‍ ചേരുന്ന നിര്‍വാഹകസമിതിയില്‍ രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ പാസാക്കും. 13ന് വൈകിട്ട് 5.30ന് അലഹബാദ് പരേഡ് ഗ്രൗണ്ടില്‍ ചേരുന്ന മഹാസമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും.
വിവിധ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാര്, സംഘടനാ സെക്രട്ടറിമാര്‍, ദേശീയ ഭാരവാഹികള്‍, നിര്‍വാഹകസമിതിയംഗങ്ങള്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: