ന്യൂദല്‍ഹി: 2020ഓടെ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്ക്കും കണ്‍ഫേംഡ് ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കുമെന്ന് കേന്ദ്രറെയില് മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഭാരത റെയില്‍വേയുടെ സൗകര്യങ്ങള്‍ ഏറ്റവും മികച്ചതാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും സുരേഷ് പ്രഭു പറഞ്ഞു.
നിലവിലെ സ്ഥിതിയില്‍ ട്രെയിന്‍ ടിക്കറ്റിന്റെ ആവശ്യക്കാര്‍ക്കെല്ലാം ടിക്കറ്റ് ലഭ്യമാക്കുന്ന അവസ്ഥയിലേക്ക് അഞ്ചുവര്‍ഷം കൊണ്ട് റെയില്‍വേയെ വികസിപ്പിക്കാനാകും. എന്നാല്‍ ഭാരതത്തിലെ ജനസംഖ്യാ വര്‍ദ്ധനവാണ് റെയില്‍വേ നേരിടുന്ന വലിയ വെല്ലുവിളി. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേയെന്നും സുരേഷ് പ്രഭു പറഞ്ഞു.
ട്രെയിനുകളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് റെയില്‍വേ. ടിക്കറ്റിന് ശ്രമിക്കുന്ന എല്ലാവര്ക്കും സീറ്റും ബര്‍ത്തും ഉറപ്പിക്കണമെങ്കില്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. എന്നാല്‍ ഭാരത റെയില്‍വേയ്ക്ക് ഇത് സാധ്യമാണ്. റെയില്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന രീതി കൊണ്ടുവരും. നിലവില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ക്ക് ഉന്ന നിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്. ജപ്പാന് സഹായത്തോടെ ലോകോത്തര നിലവാരത്തില്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസുകള്‍ തുടങ്ങുന്നതോടെ ഭാരതത്തിലെ റെയില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: