ഹരാരെ: സിംബാബ്വെക്കെതിരായ ഇന്ത്യന്‍ പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം ഇന്ന് ഹരാരെയില്‍ നടക്കും. ഇന്ത്യന്‍ സമയം 12.30ന് ആരംഭിക്കും.
മുന്‍നിരതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ആര്. അശ്വിന് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച ടീം ഇന്ത്യയില്‍ ഏറെയും യുവതാരങ്ങള്‍. ക്യാപ്റ്റന്‍ ധോണിയാണ് ടീമിലെ ഏറ്റവും മുതിര്‍ന്ന താരം. മലയാളി താരം കരുണ്‍ നായരും ഇന്ത്യന്‍ ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷവും ഇന്ത്യ സിംബാബ്വെയില് ഏകദിനം കളിച്ചിരുന്നു. അന്ന് മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തു.
2013-ലും ഇന്ത്യ സിംബാബ്വെയിലെത്തിയിരുന്നു. അന്ന് അഞ്ച് ഏകദിനത്തിലും ഇന്ത്യ വിജയിച്ചു. ഇത്തവണയും അത്തരമൊരു പ്രതീക്ഷയിലാണ് ഇന്ത്യ. രണ്ടാം ഏകദിനം 13നും അവസാനത്തേത് 15നും നടക്കും. 18, 20, 22 തീയതികളിലാണ് ട്വന്റി 20 മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: