ഫിലാഡല്‍ഫിയ: ഉറുഗ്വെക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ബഹുമതി ഇനി മാക്സി പെരേരക്ക്. ഡീഗോ ഫോര്ലാനെ മറികടന്നാണ് മാക്സി പെരേര ഈ നേട്ടം സ്വന്തമാക്കിയത്. വെനസ്വേലയ്ക്കെതിരായ മത്സരത്തോടെ ഉറുഗ്വെക്കായി 113 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 2005 മുതല്‍ ഉറുഗ്വെ പ്രതിരോധത്തിന്റെ ഭാഗമാണ് വിക്ടോറിയോ മാക്സിമിലാനോ പെരേര. മൂന്നു ഗോളും ഉറുഗ്വെയ്ക്കായി സ്വന്തമാക്കിയിട്ടുണ്ട്. 2002 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 112 മത്സരങ്ങളില്‍ കളിച്ച ഡീഗോ ഫോര്‍ലാന്റെ റെക്കോര്‍ഡാണ് മാക്സി പെരേര തന്റെ പേരിലാക്കിയത്. 2010 ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ഫോര്‍ലാനാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: