ചിക്കാഗോ: ഫുട്ബോൾ മിശിഹ മെസിയുടെ മിന്നും പ്രകടനത്തിൽ അർജന്റീനക്ക് തിളക്കമാർന്ന വിജയം. ലയണൽ മെസിയുടെ ട്രിപ്പ്ൾ ഗോളിൽ പനാമക്കെതിരെയാണ് അർജന്റീന മിന്നും ജയം സ്വന്തമാക്കിയത്.
ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അർജന്റീന പനാമയെ തരിപ്പണമാക്കിയത്. ലയണൽ മെസി മൂന്നു ഗോളുകളും നികോളോസ് ഒാട്ടമെൻഡിയും സെർജിയോ അഗീറോയും ഒാരോ ഗോളുകളും നേടി.
ലോകോത്തര താരം മെസി 68, 78, 87 മിനിട്ടുകളിലാണ് പനാമ വലയിലേക്ക് നിറയൊഴിച്ചത്. മത്സരം ആരംഭിച്ച് ഏഴാം മിനിട്ടിൽ ഒാട്ടമെൻഡിയും കളിയുടെ 90ാം മിനിട്ടിൽ അഗീറോയും ഗോളുകൾ നേടി അർജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: