മുക്കം: നൂറ് കണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ ഓടത്തെരുവില്‍, റോഡിന് കുറുകെ മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ വാകമരമാണ് വേരോടെയിളകി റോഡിലേക്ക് പതിച്ചത്. ഈ സമയത്ത് ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറിലേക്ക് മരം വീഴാതിരുന്നതും ഇതിനടുത്തുള്ള വൈദ്യുതി തൂണിന്റെ അടി ഭാഗം പൊട്ടി റോഡിലേക്ക് വീഴാതെ ലൈനില്‍ തൂങ്ങി നിന്നതും വലിയ അപകടം ഇല്ലാതാക്കി. റോഡിലേക്ക് മരം വീണെങ്കിലും വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ദൃക്സാക്ഷികളും സമീപവാസികളും. മുക്കം ഫയര്‍ ഫോഴ്സെത്തി മരം മുറിച്ചു മാറ്റിയതോടെ ഏകദേശം ഒരു മണിക്കൂറോളം തടസ്സപ്പെട്ടിരുന്ന ഗതാഗതം പുന:സ്ഥാപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരും മുക്കം പോലീസും സം’വസ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: