ചവറ: കരുനാഗപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ സ്കൂളിന് സമീപത്ത് നിന്നും 350 പൊതി കഞ്ചാവുമായി ഒരാള്‍ പിടിയിലായി. ചവറ ശങ്കരമംഗലം ഗേള്‍സ് ഹൈസ്കൂളിന് സമീപത്തെ വര്‍ക്ക്ഷോപ്പില്‍ നിന്നും പന്മന കളരി പുത്തന്‍പുരയില്‍ സദാശിവന്റെ മകന് വേണു (48) ആണ് പിടിയിലായത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് വാരിജാക്ഷന്‍ എന്നയാളുടെ വര്‍ക് ഷോപ്പില്‍ നിന്നും പ്രതി പിടിയിലായത്. എസ്ഐ ഗോപകുമാറിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ ഹരികൃഷ്ണന്, ദാസ്, സിഇഒമാരായ സന്തോഷ്, ബിജു, ശ്യാംകുമാര്‍, ശിബി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: