കണ്ണൂര്‍: പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളഭാഷാ പാഠശാലയുടെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ മലയാളഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി.ഭാസ്കരപ്പൊതുവാള്‍ പ്രഖ്യാപിച്ചു. കവിതയ്ക്ക്ുള്ള സഞ്ജയന് അവാര്‍ഡ് പ്രഭാവര്‍മക്കും നോവലിന് ഒ.ചന്തുമേനോന്‍ അവാര്‍ഡ് എഴുത്തുക്കാരി കെ.ആര്. മീരയ്ക്കും സാഹിത്യ രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള കെ.ടി.മുഹമ്മദ് അവാര്‍ഡ് പ്രമോദ് പയ്യന്നൂരിനുമാണ് ലഭിച്ചത്. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. പി.കെ.ഗോപി ചെയര്‍മാനായ അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. പത്രസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയംഗങ്ങളായ പി.കെ.ഗോപി, രഞ്ജിത്ത് സര്‍ക്കാര്‍, ടി.എം.ഹരീഷ്കുമാര്‍, ജയബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: