കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Saturday 11 June 2016 4:49 pm IST

തിരുവനന്തപുരം: കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റ മുന്നറിയിപ്പ്. മണിക്കൂറില്‍ നാല്‍പ്പത്തിയഞ്ച് മുതല്‍ അന്‍പത്തിയഞ്ച് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറങ്കടലിലും തീരപ്രദേശത്തും മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ ഇന്ന് തെക്ക് പടിഞ്ഞാറൻ കാറ്റുവീശും. ഇതിന്റെ ഫലമായി കടൽ പ്രക്ഷുബ്ധമാകും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഏഴു സെന്റി മീറ്ററിനു മുകളില്‍ കനത്ത മഴയ്‌ക്കും സാധ്യതയുണ്ട്. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. അടുത്ത രണ്ടു ദിവസം കേരളത്തിലും ലക്ഷ ദ്വീപിലും സാമാന്യം വ്യാപകമായ മഴയുണ്ടാകും. പൊതുവേ മഴ കുറവുള്ള പാലക്കാട്ട് ഇന്നലെ വൈകിട്ടുവരെ അഞ്ച് സെന്റിമീറ്റർ മഴപെയ്തു. പുനലൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും മഴപെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.