ഇരിട്ടി: കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന 48 കുപ്പി കര്‍ണ്ണാടക വിദേശ മദ്യം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൂട്ടുപുഴയില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിന്റെ പിന് സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. വാഹന പരിശോധനക്കിടെ രാവിലെ 11 മണിയോടെ ആയിരുന്നു മദ്യം പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.വിജയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ബാബു ജയേഷ്, പി.ജലീഷ്, പി.ടി.സജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: