ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജും ഐടിസിയും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന ഇരിട്ടി എഡുക്കേഷണല് സൊസൈറ്റിയുടെ പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എയെ തിരഞ്ഞെടുത്തു. സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കെ.പി.നൂറുദ്ദീന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തിരഞ്ഞെടുപ്പ് നടത്തിയത്. 1982 ല്‍ സ്ഥാപിതമായതാണ് ഇരിട്ടി എഡ്യുക്കേഷണല്‍ സൊസൈറ്റി. എക്സ് ഓഫിഷ്യോ അംഗം അടക്കം 21 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് സൊസൈറ്റിക്കുള്ളത്. ഇതില്‍ ഏഴംഗ ഭരണസമിതിയും ഉള്‍പ്പെടും. പ്രസിഡന്റാണ് കോളജിന്റെ മാനേജരും ഗവേണിംഗ് ബോഡി ചെയര്‍മാനും. കണ്ണൂര്‍ സര്‍വകലാശാലയിലെ മികച്ച കോളജുകളില്‍ ഒന്നായ ഇരിട്ടി എംജിയില്‍ അഞ്ച് ഡിഗ്രി കോഴ്സുകളും രണ്ട് പിജി കോഴ്സുകളുമാണുള്ളത്. കോളജില്‍ കെ.പി.നൂറുദ്ദീന്റെ ഫോട്ടോ അനാഛാദനം എംഎല്‍എ നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വൈസ് പ്രസിഡന്റ് സി.എസ്.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബേബി ജോണ്‍ പൈനാപ്പള്ളി, വൈസ് പ്രസിഡന്റ് പി.വി.നാരായണന്, ട്രഷറര്‍ വി.വി.ചന്ദ്രന്, സി.വി.ജോസഫ്, കെ.എ.ഫിലിപ്പ്, കെ.വിജയന്, കുഞ്ഞിരാമന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: