ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

Saturday 11 June 2016 7:39 pm IST

ഇരിട്ടി: ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിന് സമീപം നിര്‍മിച്ച ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.അഷറഫ് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ പി.വി.മോഹനന്‍, പി.പി.ഉസ്മാന്‍, സി.മുഹമ്മദലി, കൗണ്‍സിലര്‍മാരായ റുബീന റഫീഖ്, പി.എം.രവീന്ദ്രന്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.എം.ജെ. മാത്യു, ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.കെ.മുസ്തഫ, ഗ്രീന്‍ലീഫ് സെക്രട്ടറി ബിനു കുളമക്കാട്ട്, ട്രഷറര്‍ എന്‍.ജെ.ജോഷി, വൈസ് ചെയര്‍മാന്‍ സി.എ. അബ്ദുള്‍ ഗഫൂര്‍, ജോയിന്റ് സെക്രട്ടറി ഇ.രജീഷ്, പി.പി.രജീഷ്, പി. അശോകന്‍, വിജയരാജന്‍, കെ.സി.ജോസ്, ജോയിക്കുട്ടി അബ്രാഹം, സി.ബാബു എന്നിവര്‍ പ്രസംഗിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ അനുവദിച്ച സ്ഥലത്താണ് ഗ്രീന്‍ലീഫിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. 30 അടി നീളത്തില്‍ മെട്രോ സിറ്റികളുടെ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മാതൃകയിലാണ് നിര്‍മാണം. എഫ്എം റേഡിയോയും വൈദ്യുതി ലൈറ്റുകളും കാത്തിരിപ്പ് കേന്ദ്രത്തിനുള്ളില്‍ ഏര്‍പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ എത്തുന്നവര്‍ക്ക് ശീതീകരിച്ച കുടിവെള്ളം ലഭ്യമാക്കാനുള്ള സൗകര്യവും ഗ്രീന്‍ലീഫ് ഏര്‍പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.