റോഡ് ഗതാഗത യോഗ്യമാക്കി ബിജെപി പ്രവര്‍ത്തകര്‍ മാതൃകയായി

Saturday 11 June 2016 9:02 pm IST

നിരവില്‍പുഴ : കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം താറുമാറായ റോഡ് ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ട് ഗതാഗതയോഗ്യമാക്കി.മഴക്കാലമെത്തിയതോടെ റോഡിലെ കുഴികളില്‍ വെളളംകെട്ടിക്കിടന്ന് കാല്‍നടയാത്രപോലും ദുഷ്‌കരമായ നിരവില്‍പുഴ മുതല്‍ കുഞ്ഞോം വരെയുളള റോഡാണ് ബിജെപിപ്രവര്‍ത്തകര്‍ കുഴികള്‍നികത്തി ഗതാഗതയോഗ്യമാക്കിയത്.വിദ്യാര്‍ത്ഥികളടക്കമുളള കാല്‍നടയാത്രക്കാരുടെയും ഇതര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയും യാത്രദുരിതത്തിനുനേരെ അധികൃതര്‍ കണ്ണടച്ചതോടെയാണ് ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ ഇ.പി ശിവദാസന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരായകെ.ടി.കുഞ്ഞിരാമന്‍,സി.എം.ബിനോജ്,സബീഷ്,ചന്തു പാലിയോട്ടില്‍ എന്നിവര്‍ മാതൃകാപരമായ പ്രവൃത്തിയുമായി രംഗത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.