തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്റെ വീടിനും ബൈക്കിനും നേരെ അക്രമം. ചിറക്കര സദാനന്ദ നഗര്‍ റോഡിലെ സഞ്ജയന്റെ വീടും ബൈക്കുമാണ് അക്രമിക്കപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. ബൈക്കിന്റെ ഇന്‍ഡിക്കേറ്ററും മറ്റും തകര്‍ന്നിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് പുറത്തേക്ക് വരുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തലശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: