എം സി റോഡ് ഇടിഞ്ഞ് താഴുന്നു: നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം

Saturday 11 June 2016 10:06 pm IST

കോട്ടയം: എംസി റോഡ് രണ്ടിടത്ത് ഇടിഞ്ഞ് താണു. കിണറുകള്‍ക്ക് മുകളില്‍ നിര്‍മിച്ച റോഡാണ് ഇടിഞ്ഞു താണത്. ഏറ്റുമാനൂര്‍ പട്ടിത്താനത്തും, ചിങ്ങവനം ഗോമതിക്കവലയിലുമാണ് റോഡ് തകര്‍ന്നത്. റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നഅഷേപം ഇതോടെ ശക്തമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെസമയത്ത് ഗോമതി കവലയില്‍ റോഡിന്റെ അടിയില്‍ കിണറും സമീപവാസി ഉപയോഗിച്ചിരുന്ന മാന്‍ഹോളും കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്തി അഡ്വ. എം എസ് കരുണാകരന്‍ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. തുടര്‍ന്ന് കെഎസ്ടിപി അധിക്യതര്‍ സ്ഥലത്തെ ത്തി റീസര്‍വ്വെനടത്തി കിണര്‍ പൊളിച്ച്‌നീക്കുകയും ചെയ്തിരുന്നു. ആധുനിക രീതിയില്‍ നിര്‍മിച്ച എംസി റോഡ് ഇടിഞ്ഞുതാഴുവാന്‍ തുടങ്ങിയതോടെ നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി നടന്നതായ അരോപണം കുടുതല്‍ ശക്തമായി. ഗോമതികവലകുടാതെ എംസി റോഡും വൈക്കം റോഡും സംഗമിക്കുന്ന പട്ടിത്താനം ജംഗ്ഷനില്‍ റൗണ്ടാനയ്ക്ക് സമീപത്തുംറോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഇവിടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മൂന്നു മാസമാകുന്നതെയുള്ളു. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് ഭാരവണ്ടി പോകുമ്പോഴാണ് റൗണ്ടാനയോടു ചേര്‍ന്നു റോഡ് താഴ്ന്നത്. അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നു റോഡ് താഴ്ന്നിടത്ത് വീപ്പയും മുന്നറിയിപ്പു സൂചനകളും സ്ഥാപിച്ചതുകൊണ്ട് മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല. എംസി റോഡ് വികസനത്തിനുവേണ്ടി ഏറ്റെടുത്ത പുരയിടത്തില്‍ ഉണ്ടായിരുന്ന കിണര്‍ മൂടിയ ഭാഗമാണിത്. കിണറിന്റെ വ്യാസത്തിലാണ് റോഡ് താഴ്ന്നിട്ടുള്ളത്. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന കിണറിനുള്ളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ക്ക് മുകളിലേക്കു മണ്ണടിച്ച് ടാര്‍ ചെയ്യുകയായിരുന്നു. കിണര്‍ വേണ്ടത്ര ഉറപ്പില്ലാതെ നികത്തിയതാണ് പ്രശ്‌നമായത്. മഴ യെത്തിയതോടെ കിണറില്‍ ഉറവ ഉണ്ടാകുകയും ചെയ്തതോടെ മണ്ണ് അടിയിലേക്ക് ഇരുന്നുപോയതാകാം റോഡ്ഇടിഞ്ഞ് താഴുവാന്‍ കാരണം. ഇതോടെ എം സി റോഡിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി സംബന്ധിച്ചഅന്വോഷണം വേണമെന്ന അവശ്യം ശക്തമായിരിക്കുകയാണ്. എംസി റോഡില്‍ പട്ടിത്താനം ജംക്ഷനില്‍ റോഡ് ഇടിഞ്ഞു താണതിനു പിന്നാലെ ഇന്നലെ ചിങ്ങവനം ഗോമതിക്കവലയിലാണ് റോഡ് വീണ്ടും ഇടിഞ്ഞു താണത്. ആധുനിക രീതിയില്‍ നിര്‍മിച്ച എംസി റോഡ് ഇടിഞ്ഞു താഴ്ന്നു. എംസി റോഡും വൈക്കം റോഡും സംഗമിക്കുന്ന പട്ടിത്താനം ജംഗ്ഷനില്‍ റൗണ്ടാനയ്ക്ക് സമീപമാണ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇവിടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മൂന്നു മാസമേ ആകുന്നുള്ളൂ. ഏറ്റുമാനൂരില്‍ കിണറിനുള്ളിലെ മണ്ണും മാലിന്യങ്ങളും പൂര്‍ണമായും നീക്കംചെയ്തശേഷം പാറപ്പൊടിയും കല്ലും ഉപയോഗിച്ച് നികത്തി ഉറപ്പിച്ച് വീണ്ടും ടാര്‍ ചെയ്യുമെന്ന് നിര്‍മാണ കമ്പനികള്‍ പറഞ്ഞു. കിണര്‍ നികത്തി ഉറപ്പിക്കുന്ന ജോലി ഉടന്‍ പൂര്‍ത്തിയാക്കും. എന്നാല്‍ മഴക്കാലത്തിനുശേഷം ടാറിംഗ് നടക്കുകയുള്ളൂ. ഇതോടെ പട്ടിത്താനം ജംഗ്ഷനില്‍ ഇനിയും മാസങ്ങളോളം ഗതാഗതക്കുരുക്കുണ്ടാകുമെന്ന് ഉറപ്പായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.