വൈക്കം: നഗരസഭയുടെ അനാസ്ഥ നഗരത്തില്‍ വെള്ളക്കെട്ട് നിത്യസംഭവമാകുന്നു. അശാസ്ത്രീയമായ ഓട നിര്‍മ്മിച്ചതാണ് നഗരത്തെ ദുരിതകയറ്റിലാക്കുന്ന വെള്ളക്കെട്ടിന് കാരണം.മഴക്കാലത്തിന് മുന്‍പ് ഓടകള്‍ വൃത്തിയാക്കാത്തതും.നിലവില്‍ ഉണ്ടായിരുന്ന കലിങ്കുകള്‍ ചെറുതാക്കി പുതിക്കിപണിതതും വെള്ളക്കെട്ട് രൂക്ഷമാക്കാന്‍ കാരണമായി.പടിഞ്ഞാറെ നടയില്‍ നിന്ന് വരുന്ന മഴവെള്ളം ബോട്ട് ജെട്ടി വഴി കായലിലാണ് പതിക്കുന്നത് എന്നാല്‍ ഈ ഓടയുടെ ഭാഗം പോസ്റ്റാഫീസിനു സമീപം അടഞ്ഞ നിലയിലാണ്.ഈ ഭാഗത്തുള്ള കടക്കാരന് ഓട കൈയ്യേറി കടയുടെ വീതികുട്ടിയതാണ് നഗരത്തിന് പ്രധാന ഭാഗത്ത് വെള്ളക്കെട്ട് വരുവാന്‍ കാരണം ഓട പുതുക്കി പണിതപ്പോള്‍ ഈ ഭാഗം മാത്രം ഒഴിവാക്കിയത് എറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: