കോട്ടയം: ചന്നാനിക്കാട് എസ്എന്‍ പബ്ലിക് സ്കൂളില്‍നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എവണ്‍ നേടിയ വിദ്യാര്‍ത്ഥിനിയുടെ ഫഌക്സ് ബോര്‍ഡ് കത്തിച്ചതുമായി ബന്ധപ്പെട്ട് എന്‍ഡിഎ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. യോഗം മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദുമോഹന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്ക് സഹായകരമായ അവസ്ഥകളാണ് അദികൃതര്‍ ചെയ്യുന്നതെങ്കില്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ബിജെപി മണ്ഡലം സെക്രട്ടറി കെ.സി. സന്തോഷ് ബിഡിജെഎസ് മേഖലാ സെക്രട്ടറി ഷാജി എസ്., കോര സി. ജോര്‍ജ്ജ്, സുജാത സദനന്‍, എം.കെ. ഗിരീഷ്, സുരേഷ് ശാന്തി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: