പുതുപ്പള്ളി: വെട്ടത്തുകവല സേവാഭാരതിയുടെ വൈറ്റിീഗ് ഷെഡ് സമ്പത്തിന്റെയും അധികാരത്തിന്റെയും മറവില്‍ പൊളിച്ച് നീക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാവിന്റെ ശ്രമത്തിനെതിരെ ഫ്രണ്ട്സ് ക്ലബ്ബ് – സാംസ്ക്കാരിക വേദി പ്രതിഷേധിച്ചു. 12 വര്‍ഷമായി നാട്ടുകാര്‍ ഉപയോഗിക്കുന്ന വൈറ്റിംഗ് ഷെഡാണ് ഇത് . വെട്ടത്തുകവലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി വേലി കെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്സ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ . ഇതിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ നടപടി എടുക്കണമെന്നും നാട്ടുകാര്‍ക്കും മറ്റ് ദേശവാസികള്‍ക്കും ഒരുപോലെ ഉപയോഗമുള്ള ഈ സേവാഭാരതിയുടെ വൈറ്റിംഗ് ഷെഡ് നിലനിര്‍ത്തണം എന്നും ഫ്രണ്ട്സ് ക്ലബ് -സാംസ്കാരിക വേദി ജന:സെക്രട്ടറി ഏ.കെ സതീഷ് കുമാര്‍ ആവശ്യപ്പെട്ടു . പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇദ്ദേഹം. യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് അര്ജുന് അദ്ധ്യക്ഷത വഹിച്ചു. ജോബിന്, സിജോ, അനന്തു, അശ്വിന്, നന്ദികേശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: