പ്ലാശനാല്‍: വഴി വെട്ടുവാനായി അനധികൃതമായി നിലം നികത്തിയത് റവന്യു അധികൃതര്‍ പൊളിച്ചു നീക്കി. തലപ്പലം കല്ലോലിക്കല്‍ ലിനുവിന്റെ പുരയിടത്തിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച റോഡാണ് ശനിയാഴ്ച വില്ലേജോഫീസറുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കിയത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം സെക്ഷന്‍ 23 അനുസരിച്ച് റോഡ് പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. 2014 ലെ ഉത്തരവിനെതിരെ ഉടമസ്ഥര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഉടമയ്ക്ക് നോട്ടീസ് നല്‍കിയശേഷം വഴി പൊളിച്ചു നീക്കിയത്. വഴി പൊളിച്ചു നീക്കിയതിന് മുന്നറിയിപ്പ് നല്‍കിയത് ശനിയാഴ്ച രാവിലെയാണെന്നും ഇതുമൂലം വാഹനങ്ങള്‍ ഉള്‍പ്പടെ പുറത്തിറക്കാന്‍ സാധിക്കുന്നില്ലെന്നും സ്ഥലമുടമ പറയുന്നു. ഇപ്പോള്‍ ഇവര്‍ക്ക് വീട്ടിലേയ്ക്ക് വഴിയുമില്ല. എന്നാല്‍ കളക്ടറുടെ ഉത്തരവ് നടപ്പാക്കുകക മാത്രമാണ് ചെയ്തതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: