ന്യൂദല്‍ഹി: കേരളത്തിലെ ആദ്യ ബിജെപി എംഎല്‍എയായി വിജയിച്ചെത്തിയ ഒ. രാജഗോപാലിന് രാജ്യതലസ്ഥാനത്ത് സ്വീകരണം നല്കുന്നു. ജൂണ്‍ 14ന് വൈകിട്ട് 7 മണിക്ക് പണ്ഡിറ്റ് പന്ത് മാര്‍ഗ്ഗിലെ ബിജെപി ദല്‍ഹി സംസ്ഥാന ഓഫീസിലാണ് സ്വീകരണ പരിപാടി. ബിജെപി സൗത്തിന്ത്യന്‍ സെല്‍, നവോദയം, ബാലഗോകുലം, മറ്റു മലയാളി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികള്‍. കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗതാഗത വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്, നിയമമന്ത്രി സദാനന്ദഗൗഡ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: