കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വൃക്കരോഗ വിഭാഗത്തില്‍ മാസങ്ങളായി ചികിത്സ നല്‍കുന്നില്ലെന്ന് പരാതി. മെഡിക്കല്‍ കോളേജിലെ നെഫ്രോളജിസ്റ്റ് അവധിയിലാണെന്നാണ് അധികൃതര്‍ രോഗികളോട് പറയുന്നത്. എന്നാല്‍ ഇതേ ഡോക്ടര്‍ *സ്വകാര്യ ആശുപത്രിയില്‍ സേവനം നല്‍കുന്നതായി ആരോപണമുണ്ട്. ഡയാലിസിസ് വിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയാണ്. അതേ സമയം മെഡിക്കല്‍ കോളേജില്‍ പ്പനി ബാധിച്ചവര്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്നു. പതിനഞ്ചോളം പേരാണ് രോഗികളായുള്ളത്. എണ്ണത്തില്‍ കുറവായ നേഴ്സുമാര്‍ക്ക് ജോലി ഭാരം ഇതോടെ കൂടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: