ദേവസ്വം അഴിമതി: വകുപ്പുമന്ത്രി നിലപാട് വ്യക്തമാക്കണം -ഒബിസി മോര്‍ച്ച

Saturday 11 June 2016 11:00 pm IST

തിരുവനന്തപുരം: ദേവസ്വംബോര്‍ഡില്‍ വ്യാപകമായ അനധികൃത നിയമനവും തസ്തികമാറ്റവും നടത്താനുള്ള ഇപ്പോഴത്തെ നീക്കത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ദേവസ്വംമന്ത്രി തയ്യാറാകണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അഴിമതിയുടെ പേരില്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചാലും മനഃപ്പൂര്‍വ്വം ഒഴിവില്ലാതാകുന്ന അവസ്ഥ സൃഷ്ടിക്കാനാണ് ഇടത്-വലത് മുന്നണികള്‍ ഒരുപോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള ദേവസ്വം ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി മാറ്റി കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന അനധികൃത നിയമനങ്ങള്‍ക്ക് ചില വകുപ്പ് സെക്രട്ടറിമാരും കൂട്ടുനില്‍ക്കുകയാണ്. ഒരു വശത്ത് കോടികളുടെ മിച്ച ബജറ്റ് പാസാക്കുന്ന ദേവസ്വം ബോര്‍ഡുകള്‍ മറുവശത്ത് ഹിന്ദു ജനവിഭാഗങ്ങളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. ഇതിനെതിരെ എല്ലാ ഹിന്ദു ഒബിസി വിഭാഗങ്ങളെയും സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒബിസി മോര്‍ച്ച നിര്‍ബന്ധിതമായിരിക്കുകയാണെന്നും പുഞ്ചക്കരിസുരേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.