ഡമസ്കസ്: സിറിയയില്‍ ഷിയാ ആരാധനാലയം ലക്ഷ്യംവെച്ച ചാവേറാക്രമണത്തില്‍ 20 പേര് മരിച്ചു. ആരാധനാലയത്തിന്റെ കവാടത്തില്‍ കാര്‍ ബോംബും പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ 55പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മൂന്നാംതവണയാണ് ഇവിടെ ആക്രമണം നടക്കുന്നത്. ഈ വര്‍ഷം നടന്ന രണ്ട് ആക്രമണങ്ങളില്‍ 150ലേറെ പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: