തപസ്യ ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

Sunday 12 June 2016 10:41 am IST

പരവനടുക്കം: തപസ്യ കലാസാഹിത്യവേദി ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. തപസ്യ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ശ്രീവിദ്യ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തപസ്യ സംസ്ഥാന സമിതിയംഗം ഡോ.ബാലകൃഷ്ണന്‍ കൊളവയല്‍, ജില്ലാ ട്രഷറര്‍ കെ.സി.മേലത്ത്, എന്‍.പി.പവിത്രന്‍, പൊന്നപ്പന്‍ സംസാരിച്ചു. ഭാരവാഹികളായി ഡോ.മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ (ചെയര്‍മാന്‍), ശശിധരന്‍ കൈന്താര്‍, വിനോദ് കുമാര്‍ രായിത്തൊട്ടി (വൈസ് ചെയര്‍മാന്‍), നാരായണന്‍ വടക്കിനിയ (കണ്‍വീനര്‍), എ.വിനോദ് കുമാര്‍, സവിതകുമാരി ടീച്ചര്‍ (ജോ.കണ്‍വീനര്‍), പി.നാരായണന്‍ കൈന്താര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.