സോളന്‍: ഉത്തര്‍പ്രദേശിലെ സോളനില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് വീണുണ്ടായ അപകടത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ച് സ്ത്രീകളുമുള്‍പ്പെടുന്നു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സോളനിലെ ദാര്ലാഖട്ടിന് സമീപമായി 150 അടി താഴ്ച്ചയിലേക്ക് നാല്പത് പേരുമായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അഞ്ച് പേര് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മറ്റു മൂന്ന് പേര് മരിച്ചത്.
എട്ട് പേരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: