തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വി.എസിന് പാര്‍ട്ടിയില്‍ എന്ത് പദവി നല്‍കുമെന്നത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
വി.എസ് കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. എല്ലാവരും ആദരിക്കുന്ന നേതാവ് കൂടിയായ വി.എസിന് എന്ത് പദവി നല്‍കണമെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. അതേക്കുറിച്ച് ആര്‍ക്കും ഒരു ആശങ്കയും വേണ്ട കോടിയേരി പറഞ്ഞു.
വി.എസിനെ ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനാക്കുമെന്ന വാര്‍ത്തകളോട് കോടിയേരിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. വി.എസിന്റെ സ്ഥാനം സംബന്ധിച്ച് പലരും പലതും പ്രചരിപ്പിച്ചിട്ടുണ്ടാവാം. എന്നാല്‍, പാര്‍ട്ടി നേരത്തെ പറഞ്ഞത് സ്ഥാനം പിന്നീട് തീരുമാനിക്കും എന്നാണ്. അത് തന്നെയാണ് ഇപ്പോഴും പറയുന്നത്.
അഞ്ജു ബോബി ജോര്‍ജിന് അര്‍ഹമായ പരിഗണന നല്‍കും. യു.ഡി.എഫ് കാലത്ത് അഴിമതി നടന്നുവെന്ന് അഞ്ജു പോലും സമ്മതിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: