വാഷിങ്ടൺ: ലോകത്തെ വിറപ്പിച്ച ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥ ‘മെയിൻ കാഫ്’ വിപണി കീഴടക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇറ്റലിയിലെ പ്രമുഖ പത്രമായ ജിയോണൽ ശനിയാഴ്ച്ച മെയിൻ കാഫിന്റെ കോപ്പികൾ വിതരണം ചെയ്തു.
തീവ്ര വലതുപക്ഷ നിലപാടുകളുള്ള പ്രസാധകരായ ഷെം ആണ് പുസ്തകം വിപണിയിൽ എത്തിച്ചത്. എന്നാൽ പത്രത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇറ്റലിയിലെ ജൂതസമൂഹത്തിൽ നിന്ന് ഉയർന്നിരിക്കുന്നത്.
പ്രമുഖ വിതരണ കമ്പനികളെല്ലാം പുസ്തകത്തിന്റെ കോപ്പികൾ വിൽപനക്കായി സംഭരിച്ച് കഴിഞ്ഞു. മെയിൻ കാഫാണ് വിപണിയിൽ എത്തിയതെന്ന് അറിഞ്ഞതോട് കൂടി ഒാൺലൈനായി ആളുകൾ പുസ്തകം വാങ്ങുന്ന തിരക്കിലാണ്.
അതേ സമയം ഏതെങ്കിലും പുസ്തകം ഭാഷ്യങ്ങളോ വിശദീകരണങ്ങളോ ഇല്ലാതെ പ്രസിദ്ദീകരിക്കുന്നത് ഇറ്റാലിയൻ നിയമപ്രകാരം കടുത്ത കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: