തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂരിലെ ബയോറിസോഴ്സ്സ് കം ആഗ്രോ സര്‍വ്വീസ് സെന്റര്‍ എന്ന സ്ഥാപനത്തിലേക്ക് സാങ്കേതിക കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രോ പ്രോസസിങ് ആന്‍ഡ് വാല്യൂഷഡിഷന്, ആനിമല്‍ ന്യുട്രീഷന്‍ ആന്‍ഡ് ഫീഡ് പ്ലാന്റ് ടെക്നോളജി, മീറ്റ് പ്രോസസിങ്ങ്, മീറ്റ് ഇന്സ്പെക്ഷന് ആന്‍ഡ് സ്ലോട്ടര്‍ മാനേജ്മെന്റ്, ഗോട്ട് റിയറിങ്ങ് ആന്‍ഡ് ഗോട്ട് ഫാം മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കാര്‍ഷിക സര്‍വ്വകലാശാല, വെറ്ററിനറി സര്‍വ്വകലാശാല, കൃഷി-മൃഗസംരക്ഷണവകുപ്പുകള്‍ എന്നിവയിലെ പ്രഗത്ഭരായ അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. 30 വയസ്സ് വരെ പ്രായമുള്ളവരും പ്ലസ് ടു, വിഎച്ച്എസ്ഇ അടിസ്ഥാന വിദ്യാഭ്യാസമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബയോറിസോഴ്സ് കം അഗ്രോ സര്‍വ്വീസ് സെന്റര്‍ കൂത്തുപറമ്പ്, മൊകേരി പോസ്റ്റ്, കണ്ണൂര്‍ ജില്ല 670692 എന്ന വിലാസത്തില്‍ ജൂണ്‍ 30 വരെ നല്‍കാം. അപേക്ഷ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും യൃരാീസലൃശ@ഴാമശഹ.രീാ അല്ലെങ്കില്‍ 0490 2317381എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: