ന്യൂദല്‍ഹി: ദല്‍ഹിയിലെ പീരാഗഢി ഫ്ളൈ ഓവറില്‍ ഓടിക്കൊണ്ടിരുന്ന ആഡംബരക്കാറിന് തീപിടിച്ചു. ഓഡി എ4 കാറിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല. വാഹനത്തിന്റെ ഉടമയായ കപില്‍ അഗര്‍വാള്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് അഗ്നിബാധയുണ്ടായത്.
ബോണറ്റിന്റെ ഇടതുഭാഗത്ത് നിന്നും തീ ഉയരുന്നത് കണ്ട് കപില്‍ പുറത്തിറങ്ങിയപ്പോഴേക്കും വാഹനം മുഴുവനും തീ പടര്‍ന്നിരുന്നു.
പോലീസിനേയും ഫയര്‍ ഫോഴ്സിനേയും വിവരം അറിയിച്ചെങ്കിലും, നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിയതായും പറഞ്ഞു.
ജനുവരിയിലാണ് കാറിന്റെ എല്ലാ സര്‍വീസുകളും പൂര്‍ത്തിയായതെന്നും അതിനുശേഷം എന്നും പ്രശ്നങ്ങളാണ് കാറുണ്ടാക്കിയിരുന്നതെന്നും ഉടമസ്ഥന് പറഞ്ഞു. സാധാരണ വേഗതയില്‍ തന്നെയാണ് അഗര്‍വാള്‍ വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: