ആദിവാസികളുടെ മുഴുവന്‍ കടങ്ങളും എഴുതിതള്ളണം : ആദിവാസി സംഘം

Sunday 12 June 2016 9:09 pm IST

കല്‍പ്പറ്റ : ജില്ലയിലെ മുഴുവന്‍ ആദിവാസികളുടെയും കടങ്ങള്‍ എഴുതിതള്ളണമെന്ന് കേരളാ ആദിവാസി സംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കടങ്ങള്‍ എഴുതിതള്ളുമെന്നുപറഞ്ഞ് ആദിവാസി വിഭാഗങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഭൂമിയില്ലാത്ത മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുമെന്നും ആദിവാസി വിഭാഗത്തിന്റെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിതള്ളുമെന്നും ഇരുമുന്നണികളും നല്‍കിയ വാഗ്ദാനമാണ്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറാകണം. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി നല്‍കാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ആദിവാസി സംഘം വയനാട് ജില്ലാ പ്രസിഡണ്ട് പാലേരി രാമന്‍ യോഗത്തി ല്‍ അദ്ധ്യക്ഷത വഹിച്ചു. ഇരുമട്ടൂര്‍ കുഞ്ഞാമന്‍, കെ.എം.പൊന്നു, സി.എ.ബാബു, അരീക്കര ചന്തു, സിന്ദു നെടുങ്ങോട്, ചന്ദ്രന്‍ അയിനിത്തേരി, ചന്ദ്രന്‍ മന്ദംകാപ്പ്, ചാന്ദ്രന്‍ ചായിമ്മല്‍, ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.