സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം തുറന്നുപ്രവര്‍ത്തിപ്പിക്കണം : ബിജെപി

Sunday 12 June 2016 9:12 pm IST

പുത്തുമല : സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി പുത്തുമല ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ആയിരകണക്കിനാളുകള്‍ എത്തിച്ചേരുന്നതാണ് മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട സൂചിപാറ വിനോദസഞ്ചാര കേന്ദ്രം. വനസംരക്ഷണ സമിതിയുടെ പേരില്‍ ചില വ്യക്തികളുടെ സ്വാ ര്‍ത്ഥതാല്‍പ്പര്യത്തിനായിട്ടാണ് കേന്ദ്രം അടച്ചിട്ടിരിക്കുന്നത്. വനവുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കുമുഴുവന്‍ വനാവകാശനിയമം ബാധകമാണന്നിരിക്കെ മുഴുവന്‍ ആളുകള്‍ക്കും ജോലി ലഭിക്കേണ്ടുന്നതും വരുമാനമാര്‍ക്ഷമാകേണ്ടതുമായ വിനോദസഞ്ചാരകേന്ദ്രം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും. യോഗം ആവശ്യപ്പെട്ടു. പുതുതായി വന്ന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഭാരതീയ ജനതാപാര്‍ട്ടി പുത്തുമല ബൂത്ത്കമ്മിറ്റി രൂപീകരിച്ചു. കെ.എന്‍.രാജന്‍ (പ്രസിഡണ്ട്), രാമു (വൈസ്പ്രസിഡണ്ട്), അരുണ്‍(ജനറല്‍ സെക്രട്ടറി), ജമീല (സെക്രട്ടറി), കെ.ഹംസ, ഇ.എം. സെഫിയ (കമ്മിറ്റിയംഗങ്ങള്‍) തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗത്തില്‍ ബിജെപി കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നടുവത്ത് ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.