ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജ് തട്ടിപ്പിനെതിരെ യുവമോര്‍ച്ചാ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് എംഎല്‍എ ഓഫീസിലേക്ക് 15ന് രാവിലെ 10ന് മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് എന്നിവര്‍ സംസാരിക്കും.
ജില്ലയിലെ മെഡിക്കല്‍ കോളേജ് അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ അവശത അനുഭവിക്കുമ്പോള്‍ സ്വകാര്യ മേഖലയില്‍ ഒരു മെഡിക്കല്‍ കോളേജിന്റെ പിറകേ പോകുന്നത് അഴിമതിയാണെന്നും ഇത്അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നതെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് എസ്. സാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹര്ഷന്, ടി. സജിത്ത്, അരുണ്‍ പട്ടണക്കാട്, ശ്രീരാജ്, അനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: