മട്ടാഞ്ചേരി: കാശി മഠാധിപതി പരമഗുരു സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ സമാധി ആരാധനാ ക്ഷേത്രമായ ഹരിദ്വാറിലെ വൃന്ദാവന ക്ഷേത്ര പ്രതിഷ്ഠ 2017 ജനുവരി ഒന്നിന് നടക്കും. സുധീന്ദ്രതീര്‍ത്ഥ സ്വാമി സമാധി ദിനം ജനുവരി 6 ന് ആചരിക്കും. ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ നടക്കുന്ന ഗുരുവൃന്ദാവന പ്രതിഷ്ഠാ പുണ്യതിഥി ആഘോഷ ചടങ്ങുകള്‍ കാശി മഠാധിപതി സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ആശീര്‍വദിക്കും.
കാശിമഠം ഗുരുപരമ്പരയിലെ 20-ാമത് ഗുരുവായിരുന്ന സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ കഴിഞ്ഞ ജനുവരി 16ന് അര്‍ധരാത്രിയിലാണ് സമാധിയായത്. നവതി പിന്നിട്ട സ്വാമികള്‍ മുംബൈ സന്ദര്‍ശനവേളയില്‍ ചികിത്സയിലാകുകയും തുടര്‍ന്ന് സ്വാമികളുടെ ആഗ്രഹപ്രകാരം ഹരിദ്വാര്‍ വ്യാസാശ്രമത്തിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. കാശി മഠത്തിന്റെ സവിശേഷ കാലഘട്ടമായാണ് സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ മാര്ഗ്ഗദര്ശനകാലത്തെ വിശേഷിപ്പിക്കുന്നത്. ധാര്മ്മികാചാര മാര്ഗ്ഗദര്ശനങ്ങള്ക്കൊപ്പം സാമൂഹിക സേവന ദര്ശനവുമേകി സമാജത്തിന് പുതു കാഴ്ചപ്പാടാണ് സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ നല്‍കിയത്
ഹരിദ്വാറില്‍ നിര്‍മ്മിക്കുന്ന വൃന്ദാവനത്തിന്റെ ശിലാസ്ഥാപനം മാര്‍ച്ചില്‍ സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ നിര്‍വ്വഹിച്ചിരുന്നു. ക്ഷേത്രത്തിലേയ്ക്കുള്ള മുഖ്യപ്രാണ ദേവ (ഹനുമാന്) പ്രതിമ നിര്‍മ്മാണം കാര്‍ക്കളയില്‍ (കര്‍ണ്ണാടക) പുര്‍ത്തിയായിക്കഴിഞ്ഞു. പൂജാപാത്രങ്ങള്‍, വെള്ളിവിളക്കുകള്‍ തുടങ്ങിയവ ഭക്തജനസംഭാവനയായും സമര്‍പ്പണം നടക്കുന്നു. സിസംബര്‍ 28 ഓടെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങി ജനുവരി 6 ന് പുണ്യതിഥിയോടെ ആഘോഷം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: